'മലയാളം സാറും പരിശുദ്ധമായ ചാണകവും' അഥവാ 'മണകുണാഞ്ചനായ ഞാന്‍' എന്ന കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.
ഈ കഥയില്‍ ചാണകം ചെറിയ തോതില്‍ ഒരു വില്ലന്‍ വേഷം ചെയ്യുന്നുണ്ട്.ചെറുതാണെങ്കിലും അത് വളരെ പവറുള്ളതാണെന്ന് ഓര്‍ക്കുക.വേണമെങ്കില്‍ നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക്,ഈ ചാണകം എന്ന സുന്ദരസുരഭിലമായ പ്രതിഭാസത്തെ 'ഡങ്ക് കേക്ക്' എന്ന് വിശേഷിപ്പിക്കാം.ഇങ്ങനെ ചെയ്യുന്നതില്‍ ഈ പാവപ്പെട്ട ബ്ലോഗര്‍ക്ക് ചുമ്മാ സന്തോഷമേയുള്ളൂ.നമ്മള്‍ പുരോഗമനസാഹിത്യത്തിന്‍റെ ആള്‍ക്കാരാണല്ലോ?പുരോഗമനവാദികള്‍!!!.,.
പിന്നെ ഇതിലെ ലൊട്ടുലൊടുക്ക് കഥാപാത്രങ്ങളാണ് ബുദ്ധിരാക്ഷസനായ മലയാളം സാര്‍, തരുണീമണിയെന്നു സ്വയം വിശ്വസിക്കുന്ന ഒരു മുട്ടാളത്തിപ്പെണ്ണ്,അവര്‍ നേതൃത്വം കൊടുക്കുന്ന ഒരു പറ്റം പെണ്ണുങ്ങള്‍,മണകുണാഞ്ചനായ ഞാന്‍ പിന്നെ സമരവീരന്മാരായ കുറെ കുട്ടികളും.