Thursday, October 18, 2012

കിനാരോധികള്‍

     
   'കിനാരോധികളും കിനാരോധികളുടെ കിനാരോധിയും മഹോന്നതന്മാരായി വിലസുന്നുണ്ട്;യാതൊരുവിധ അല്ലലുകളുമില്ലാതെ.ഇപ്പ്രകാരമുള്ള കുണ്ടാമാണ്ടികളായ കിതവന്മാരെ ഒന്നടങ്കം സ്മഡ്ജു ചെയ്തു ഭസ്മമാക്കി കാറ്റില്‍ പറത്തിയേക്കുക!!!!'.........ഇതാകുന്നു ആവേശബഹുലത നിറഞ്ഞ 'കിനാരോധി'ക്കഥയുടെ ആയതിനെക്കാളും ആവേശബഹുലത ശകലം കുറഞ്ഞ ഗുണപാഠം.'പക്ഷെ ആരാണ് കിനാരോധി?' എന്നതല്ലേ നിങ്ങളുടെ വലിയ സംശയം.ഞാനതു സഹൃദയം പറയാം.കിനാരോധികളുടെ അനേകം കുണ്ടാമാണ്ടിത്തരങ്ങള്‍ക്ക് ഒരുപാട് തവണ ഈ കോക്കിറിചരിത്രം സാക്ഷിയാവുന്നുണ്ട്. അവരെ സ്മഡ്ജു ചെയ്തു ഭസ്മമാക്കണമെന്ന് പറഞ്ഞില്ലേ?സ്മഡ്ജെന്ന ബെടക്ക് കലാവിദ്യയെന്താണെന്നും എള്ളോളം ക്ഷമയോടുകൂടി തന്നെ രേഖപ്പെടുത്താം.സദയം ശ്രവിക്കുക!
                     ....   കുണ്ടാമണ്ടി കിനാരോധന്മാര്‍ അടിവാടും പരിസരപ്രദേശങ്ങളിലുമായി ഉപദ്രവവും വിപ്ലവവും സൃഷ്ട്ടിച്ചു വന്‍കോളിളക്കമുണ്ടാക്കി വിഹരിച്ചുകൊണ്ടിരിക്കുന്ന കാലം.(കിനാരോധിച്ചികളും ബേജാറുകള്‍ ഒട്ടുവളരെ ഇല്ലാതെ,ന്യായമായ തോതില്‍ കൂതറവിപ്ലവങ്ങള്‍ രംഗത്തിറക്കുന്ന കാര്യം എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ അല്ലെ?)..

        അങ്ങനെയിരിക്കെ,പതിവുപോലെ ഒരുദിവസം ഞാനും എന്‍റെ ഉശിരന്‍ ചങ്ങാതിമാരായ അലിയും ക്രിസ്തുരാജും ഫുട്ബോള്‍കളിക്ക് ഗമയില്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.എന്നു പറഞ്ഞാല്‍ ചുമ്മാ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു;മൂന്നു സ്വേച്ഛാധിപതിമാര്‍ കണക്കെ.സൂര്യന്‍ കുളിച്ചു കുറി തൊട്ട് വെളിയാങ്കുന്നിന്‍റെ ഉച്ചിയില്‍ ധൃതിയില്‍ വന്നു നിന്നിട്ട് ഒരു വളിച്ച ചിരിയങ്ങു പാസാക്കി.
        ഇപ്പ്രകാരം പ്രത്യേകിച്ച് സൗഖ്യക്കേടുകളൊന്നും ഇല്ലാതിരുന്ന സന്ദര്‍ഭത്തിലാണ് വലിയെന്തോ കെടുതി സംഭവിക്കാന്‍ പോകുന്നെന്ന മട്ടില്‍ ക്രിസ്തുരാജ് ഞങ്ങള്‍ക്കൊരു ഉഗ്രഗംഭീരമായ കാര്യം മുന്നറിയിപ്പ് മാതിരി അരുളിത്തന്നത്:
                        "ഹേ കിറുക്കന്‍സ്!....കിനാരോധികളും രോധിച്ചികളും അതീങ്ങളുടെ മരമോന്തേം കാണിച്ച് ഇരമ്പിനടക്കണൊണ്ട്.......ഒന്നിനും ലവലേശം വെളിവില്ല.....മുട്ടാളന്മാര്‍!!!!!!!!!! !!!!111!,!!!!.ദിക്കും വെളിവുമില്ലാത്ത അവന്മാരെ നമ്മള് സൂഷ്കിക്കണം.ഒരു കണ്ണ് വേണേ പൊറകിലും ഫിറ്റു ചെയ്തോ.കേട്ടല്ലോ!കിറുക്കന്‍മാരെ നോക്കി നടക്കണമെന്ന്.....അവരെക്കണ്ടാല്‍ മരമോന്ത നോക്കി  ഒന്ന് കൊടുത്തോണം......അല്ലെങ്കില്‍ പിന്നും മുന്നുമൊന്നും നോക്കാതെ സ്മാഡുജ് അങ്ങ്ഡ് ചെയ്തോണം"........ഭേഷ്!ഭേഷ്! ഈ കസറന്‍ ഡയലോഗ് കേട്ട് വെളിയാങ്കുന്ന് 'കിടുകിടാ' വിറച്ചു;കൂടെ പോങ്ങന്മാരായ ഞാനും അലിയും.ഈ മഹാപ്രഖ്യാപനം ലേശം ഭക്തിയോടുകൂടിത്തന്നെ ഞങ്ങള്‍ ശ്രവിച്ചു;സശ്രദ്ധം.പക്ഷെ,ഇതിന്‍റെ ഔചിത്യമെന്തായിരുന്നുവെന്ന് മഹാനും തടിയനുമായ ക്രിസ്തുരാജ് ഞങ്ങളില്‍ വെളിപാടുണ്ടാക്കിയില്ല.


പൊതുവേ ശകലം പോങ്ങന്മാരായ ഞാനും അലിയും പ്രഗാഢമായ ചിന്തയിലാണ്ടു:

"ചോദ്യം1:ആരാണീ കിനാരോധികള്‍?
ക്ണാപ്പന്‍ വെളിപാട്‌:':നാടിനെ നശിപ്പിക്കുകയും നിര്‍ദോഷരായ ബഹുജനങ്ങളുടെ ചെവരരക്തം ഉഷാറായി ഗുംഗുമാന്ന് കുടിക്കുന്ന കുണ്ടാമണ്ടികള്‍ കണക്കെയുള്ളവരാണ് കിനാരോധികള്‍ !!..(പക്ഷെ ഈ വെളിപാടില്‍ അവരെ സ്മഡ്ജു ചെയ്ത് കൊന്നു കൊലവിളിക്കുന്ന കാര്യം മാത്രം സാദരം പ്രകാശിച്ചില്ല.എന്താണോ ആവോ??)...
ചോദ്യം2:എന്താണീ സ്മഡ്ജ്?ഇതെപ്പ്രകാരം ഒരു ജീവിയില്‍ ക്ഷമയോടെ പ്രയോഗിക്കാം?
ക്ണാപ്പന്‍ വെളിപാട്‌:;പോണ്ണതടിയനും തത്ത്വജ്ഞാനിയുമായ ക്രിസ്തുരാജാണ് ഹലാക്കായ സ്മഡ്ജിന്‍റെ ഉപജ്ഞാതാവ്....!!.....പ്രാചീനകലയില്‍ ശകലം മോഡേണിസത്തിന്‍റെ സഹായത്തോടെ രൂപാന്തരപ്പെടുത്തിയെടുക്കുന്നതാണ് 'ആളെക്കൊല്ലി'യായ സ്മടഡ്ജെന്ന ബെടക്ക്‌ കലാവിദ്യ.കോക്കിറി ചരിത്രങ്ങളുടെ എട് ശ്രദ്ധയോടെ കയ്യാളി പരിശോധിച്ചാല്‍ ഇത്തരം ബെടക്ക് കലാവിദ്യകള്‍ അനേകം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും."
             ഇത്രയും ഗാഢഗൂഢമായപ്പോഴേക്കും ക്ണാപ്പന്‍ വെളിപാടുകള്‍ അന്തമില്ലാതെ അസ്തമിച്ചുപോയിരുന്നു!!....................'ക്ണാപ്പന്‍ വെളിപാടുകളെ എന്നില്‍ സാദരം പ്രകാശിക്കുവിന്‍!!"......................... """'..........!.ജോര്‍ !!!ജോര്‍ !!!
         ശേഷം ഞാന്‍ ഏകനായി ഇള്ളോള്ളം ഹലാക്കുകള്‍ ചിന്തിച്ചുക്കൂട്ടി..(പക്ഷെ ക്ണാപ്പന്‍ വെളിപാടുകളുണ്ടായില്ല!!):
     "വടിവാള്,പേനാക്കത്തി,ഇടിവള,ഇടിക്കട്ട,കഠാരി,തോക്ക്,മലപ്പുറം കത്തി,ബോംബ്‌,കമ്പി,അമ്പും വില്ലും,ബ്ലേഡ്,പാറക്കല്ല്,കുന്തം,മുള്ള് എന്നിത്യാദികളെപ്പോലെ വല്ല ഘോരവസ്തുവാണോ സ്മഡ്ജ്?അത് നമ്മില്‍ പ്രയോഗിച്ചാല്‍ നാം ക്ഷണത്തില്‍ ചാരമാകുമോ?...........ഹെന്റുമ്മോ..!!......................കടവുള്‍ രക്ഷിക്കട്ടെ.!....   എന്തൊക്കെപ്പറഞ്ഞാലും കേള്‍ക്കാന്‍ അല്‍പസ്വല്‍പ്പം ഘനഗാംഭീര്യവും കഠോരവുമായ വാക്ക് തന്നെ....സ്മഡ്ജ്.........ഹാ ഹാ........സ്മഡ്ജ്.... !സ്മഡ്ജ്!!!!
     
           അന്തവും കുന്തവുമില്ലാതെ സമയം പിന്നെയും ഒരുപാടു കഴിഞ്ഞു........തടിയന്‍ ക്രി..രാജ് ഓടിപ്പാഞ്ഞു വന്ന് ഉത്കണ്ഠാജനകമായ ഒരു ഘോരരഹസ്യം ഞങ്ങളോട് ഗദ്ഗദത്തോടെ അരുള്‍ചെയ്തു:
    "ഹേ കിറുക്കന്‍സ്"....തടിയന്‍ ദീര്‍ഘനിശ്വാസത്തോടെ തുടര്‍ന്നു..."ക്യാന്റീന്‍ തൊറന്നെടാ ഹമുക്കുകളെ.........ഹാ!.....കുശാല്‍" """...""""!!!!!!!""!"!"!!"""""!"!

             ജോര്‍ !!!ജോര്‍ !ഞങ്ങളെല്ലാവരും ആവേശപുളകിതരായി;ആനന്ദനിമഗ്നരായി.വീണ്ടും സമാധാനവും സന്തോഷവും ഞങ്ങളില്‍ കളിയാടി! വിശപ്പെന്ന മാരകരോഗത്തില്‍നിന്നും നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ വിമുക്തരാകാന്‍ പോകുന്നു:വിശപ്പിനെ ഉന്മൂലനം ചെയ്യാന്‍ പോകുന്നു.വായുവില്‍ നിന്നെന്നവണ്ണം സമരവചനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു:
                             'ക്യാന്റീന്‍....... ക്യാന്റീന്‍ .......സിന്ദാബാദ്
                             കുണ്ടാമണ്ടി കിനാരോധി മുര്‍ദാബാദ്!!'                                                                                                                              

ഇപ്പ്രകാരം ഉശിരന്‍പോര്‍വിളികള്‍ അവിടെയെങ്ങും പ്രതിധ്വനിക്കുന്നത്പ്പോലെ അനുഭവപ്പെട്ടു. 

 ഞങ്ങളുടെ അഖിലമാന വിചാരങ്ങളെയും ആവേശങ്ങളെയും ചവിട്ടി താഴ്ത്തികൊണ്ടാണ് ക്യാന്റീനെന്ന അത്ഭുതപ്രതിഭാസം ഞങ്ങള്‍ക്കു മുന്നില്‍ ഹാജരായത്.നോക്കുമ്പോഴുണ്ട്‌: :

    എല്‍. കെ.ജി. ഗ്യാങ് സാരഥികള്‍ അത്ഭുതപ്രതിഭാസത്തിനു മുന്നില്‍ 'കലപില' ശബദമുണ്ടാക്കി അണിനിരന്നിരിക്കുന്നു.അവരുടെ കുരുടുകിങ്കരന്മാരായ അനുഭാവികളും ആശ്രിതരും പിന്നില്‍ റെഡി!!അവര്‍ അവരുടെ കൊലത്തീറ്റ തിന്ന് ഒടുവില്‍ ക്യാന്റീന്‍തന്നെ ഭോജനമാക്കിയേക്കുമോ എന്നു ഞങ്ങള്‍ മുറവിളി  കൂട്ടി.എന്തൊക്കെയായാലും അവര്‍ക്ക് ഞാനീ ശുഭാവസരത്തില്‍ നല്ലൊരു 'ഗുണ്ടാഭാവി' സഹൃദയം നേരുന്നു!!!............ബഹുത്ത് അച്ഛാ!അച്ഛാ!
   
         ആ കാണകൂണത്തിനിടയില്‍നിന്നു ഞങ്ങള്‍ മൂന്നു തേന്‍മിഠായികള്‍ വാങ്ങിച്ചു.കേട്ടല്ലോ!തേന്‍മിഠായി!!.....ബഹുലതമായി പ്പൂരണം ചെയ്ത ആഹ്ലാദങ്ങളെ ശമിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് കിട്ടിയത് മൂന്നു തേന്‍മിഠായികള്‍ ...........തേന്‍മിഠായി!...തേന്‍മിഠായി കണ്ടുപിടിച്ച  കുണ്ടാമാണ്ടികളെ മനസ്സില്‍ പിരാക്കിയ ശേഷം ഞങ്ങള്‍   ഓസ്ക്കാര്‍കിട്ടിയ സന്തോഷ്‌ പണ്ടിറ്റിന്‍റെ ആവേശത്തോടെ ഘോരഘോരം സാപ്പിട്ടു.പക്ഷെ ഞങ്ങള്‍ക്കത് ലവലേശം മതിയായിരുന്നില്ല:ആര്‍ത്തികള്‍ ഒന്നും തന്നെ പാഞ്ഞോടിയില്ല.ജലം വറ്റിച്ച സാഗരത്തില്‍ ച്ചിരിപ്പിടിയോളം വെള്ളം നിക്ഷേപിച്ച ഭീകരാവസ്ഥയായിരുന്നു ഞങ്ങളുടേത്:വിശപ്പ്‌ ഉള്ളില്‍കിടന്നു നിര്‍ഘൃണതയോടെ കാളി.മൂന്നു പ്രശോഭിത മുഖങ്ങള്‍ കലശലായ ദു:ഖത്തിലാണ്ടു.ഞങ്ങള്‍ ഈര്‍ഷ്യയോടെ മുഖം താഴ്ത്തി.മുഖങ്ങള്‍ സധൈര്യം ഉയര്‍ത്തി വീണ്ടും നോക്കുമ്പോഴുണ്ട്:

        ഞങ്ങളുടെ ഉറ്റവൈരിയായ ഒരു ഘോരന്‍ പഞ്ഞോടി വരികയാണ്‌!പള്ളിയോട്ടത്തിന്‍റെ സ്പീഡ് ക്രമാല്‍ കയറിക്കയറി വന്നു.ക്രമേണ വര്‍ദ്ധിച്ചു വന്ന് ഞങ്ങളുടെയടുത്തെത്തിയപ്പോള്‍ ഘോരന്‍ സഡന്‍ ബ്രേകിട്ടു
 ... . ..ഈ കില്ബിഷനായ കിതവനാകുന്നു ഈ കോക്കിറിചരിത്രകഥയിലെ കിനാരോധികളുടെ കിനാരോധി(അഥവാ കി.കി.)!  
          മുന്‍ചൊന്ന കി.കി. ഒരു ഗൂര്‍ഖയെപ്പോലെ നിന്ന് അധികാരത്തിന്‍റെ നവരസം മുഖത്ത്‌ വാരിക്കോരി സപ്ലൈ ചെയ്ത് ലേശം അവജ്ഞതയോടെ ഗര്‍ജിച്ചു:
        "അല്ല!നിങ്ങളെന്താ ഇവിടെ?ങ്ങും! എന്താ പരിപാടി?...ക്യാന്റീനില്‍ പോവാന്‍ പറ്റില്ലെന്ന് അറിഞ്ഞൂടെടാ മണുങ്ങൂസുകളെ..!...എനിക്കാണ് ഇതിന്‍റെ ചാര്‍ജ്ജ്.എന്നെ വെട്ടിച്ച് ഇവിടെ കടന്നുകൂടി നന്നായിട്ട് തട്ടാം എന്നു കരുതിയോ?!!..നിങ്ങളെ ഞാന്‍ കാണിച്ചു തരാമെടാ കൊശവന്മാരെ.കുറെ ദിവസം വീട്ടിലിരിക്കാന്‍ റെഡിയായിക്കോ!!"

           ങും!എന്ത്?നാട്ടില്‍ അന്നത്തിനുള്ള അവകാശം പോലും കുണ്ടാമാണ്ടികളായ കി.കി. നശിപ്പിച്ചിരിക്കുന്നു.നാട് ബെടക്കാക്കി ബെടക്കാക്കി ഇപ്പോള്‍ പഞ്ചപാവങ്ങളായ പൊതുജനങ്ങളുടെ തീറ്റേം കുടീം വരെ മുട്ടിച്ചിരിക്കുന്നു.കുണ്ഠന്‍മാര്‍!....ഇതാകുന്നു ഞാന്‍ ആദ്യമേ ചൊന്ന ഹലാക്കായ വിപ്ലവങ്ങള്‍.ഇപ്പോള്‍ നിങ്ങള്‍ക്കുപോലും ഈ കി.കി-യ്ക്കിട്ട് ഒന്ന് ഠപേന്നു കൂസാതെ കൊടുക്കാന്‍ തോന്നുന്നില്ലേ?ചങ്കൂറ്റമുള്ള ആണ്‍പിള്ളേര്‍ക്ക് എന്തായാലും തോന്നിയിരിക്കും...!ഉഷാര്‍!
   ഉഗ്രസമരവചനങ്ങള്‍വായുവില്‍നിന്നെന്നവണ്ണം മുഴങ്ങിക്കേട്ടു:
                        'കുണ്ടാമണ്ടി കി.കി. മുര്‍ദാബാദ്
                       കി.കി. ഭരണം നശിക്കട്ടെ!തുലയട്ടെ!'
                   
          പോങ്ങന്മാരായ ഞാനും അലിയും ഖിന്നരായി ചിന്തിച്ചു:......'ആര് ഈ ദോഷമായ അനീതിക്കുനേരെ ബലാല്‍ക്കാരമായ ശബ്ദമുയര്‍ത്തണം?ആര് വേണം ഈ കുണ്ടാമണ്ടി കി.കി-യ്ക്ക് നിര്‍ദയം കസറന്‍ അടി പ്രസന്റ്റ് ചെയ്യാന്‍?ശ്രീജിത്ത് ക്രിസ്തുരാജിന്‍റെ ശിങ്കിടികളാകുന്നു ഈയുള്ളവനും പിന്നെ അലിയും.അദ്ദേഹം തന്നെയാകുന്നു ഞങ്ങളുടെ പരിശീലകനും.....'ശ്രീജിത്ത് ക്രിസ്തുരാജ് സിന്ദാബാദ്!സിന്ദാബാദ്'
           മാന്യനായ ക്രിസ്തുരാജ് അവര്‍കള്‍തന്നെ ഈ കൊടിയ അനീതിക്കുനേരെ അദ്ദേഹത്തിന്‍റെ ഒച്ച പൊക്കട്ടെ എന്ന ദൃഢമായ തീരുമാനത്തില്‍ ഞങ്ങളെത്തിച്ചേര്‍ന്നു.ഇവന്മാരെ സ്മഡ്ജ് ചെയ്യണം എന്ന ഭാവത്തില്‍ ക്രി..രാജ് ഒറ്റ മൂച്ചിനങ്ങു കാച്ചി:
                               "ഹന്താടാ പന്നി"......ഹാ...........ബെഡേ ഭേഷ്!

കി.കി കൂസാതെ തിരിച്ചു കാച്ചി:...         "നീ പോടാ പൂത്താങ്കിരി"
        ഈ അപമാനത്തിനു ഇരയാകേണ്ടി വന്ന ക്രി.രാജ് തനിക്കുണ്ടായ നീരസത്തില്‍ ലേശം ധൈര്യവുമൊക്കെ കലര്‍ത്തി പോക്രി കിനാരോധിക്ക് കസറന്‍ അടി ഒരെണ്ണം കൊടുത്തു........ക്ഷമിക്കണം!ഒന്നല്ല നാലെണ്ണമാണ് ക്ഷണത്തില്‍ കുണ്ടാമണ്ടി കി.കി-യുടെ മുഖത്തു ഫിറ്റു ചെയ്തത്........ഠേ!ഠേ!ഠേ!ഠേ!
     അങ്ങനെ അവിടെ അടിയുടെ ഒരു ക്രയവിക്രയല്‍ പദ്ധതിതന്നെ നടന്നു.കുണ്ടാമണ്ടി കി.കി.-യ്ക്കു ക്രയങ്ങള്‍ മാത്രമേ സംഭവിച്ചുള്ളൂ........വിക്രയങ്ങളുടെ കടവുളായ സാക്ഷാല്‍ ക്രിസ്തുരാജല്ലേ കളത്തിലിറങ്ങി പയറ്റുന്നത്.പിന്നെ പറയാനുണ്ടോ?...അച്ഛാ!അച്ഛാ!!    
     കുറച്ചു നേരത്തേക്ക് എല്ലാം തന്നെ പ്രശാന്തമായി.പക്ഷികള്‍ അവരുടെ കൊത്തിപെറുക്കല്‍ നിറുത്തി..എല്‍............. ............ കെ.ജി. ഗ്യാങ് സാരഥികള്‍ അവരുടെ 'കലപല' ഒച്ച നിറുത്തി ഞങ്ങളുടെ ആനന്ദത്തില്‍ സാദരം പങ്കുകൊണ്ടു.പിന്നെ 'ഇതെല്ലാം ഇവിടെ പതിവാണെ'ന്ന മട്ടില്‍ അവര്‍ അവരുടെ ജോലികളില്‍ നിമഗ്നരായി.
     
       അടികൊണ്ട കുണ്ടാമാണ്ടിയായ കിനാരോധി ക്ഷണത്തില്‍ തിരിച്ചു പാഞ്ഞു!..വന്നതിനെക്കാളും വ്യഗ്രതയില്‍ .ഓട്ടത്തിനിടയില്‍ അവന്‍ ആത്മഗതമെന്നോണം ഉച്ചത്തില്‍ പറഞ്ഞു:
             "സസ്പെന്ഷന് റെഡിയായിക്കോടാ മണുങ്ങൂസുകളെ"....

             അപാരവൈഷമ്യങ്ങള്‍ക്കു ഒത്തനടുവില്‍ അതിനെക്കാളും വലിയ വൈഷമ്യം അങ്ങനെ സ്ഥാപിതമായി.അതും ഭൂര്‍ഷ്വ കിനാരോധി മുഖാന്തരം.....'ഭൂര്‍ഷ്വ കിനാരോധി മുര്‍ദാബാദ്'....!!
         പോങ്ങന്മാരായ ഞാനും അലിയും ഈര്‍ഷ്യത്ത്വം കൈവിടാതെ അങ്ങനെ നിന്നു...ചുരുക്കം ചില കുണ്ഠിതങ്ങള്‍ക്കു ആശ്വാസമേകി തടിയന്‍സാരഥി ക്രിസ്തുരാജ് ഒട്ടുവളരെ കൂസാതെതന്നെ ഉച്ചത്തില്‍ കീര്‍ത്തിമാനായി പാടി:
                                    'ഹൂ യെ തരാരാ.......താരാ...രാരാ
                                    ലാ ലാ ഭു..ഭൂ..ഭൂ....
                                    ഗും...ഗും........ബുര്‍ര്‍.....ബുര്‍ര്‍!!'
   ഈ സുന്ധരഗാനം ക്രി.രാജ് നാടിന്‍റെ മുന്നേറ്റത്തിനായി പാടിയതാണെന്നോന്നും ഞാന്‍ അവകാശപ്പെടില്ല.എങ്കിലും ഞങ്ങളത് സശ്രദ്ധം ശ്രവിച്ചു.ആനന്ദിച്ചു.കുണ്ടാമണ്ടി കിനാരോധിയുടെ കിരാതവാഴ്ച്ചക്കു നേരെയുള്ള ശക്തമായ അമര്‍ഷം ഞങ്ങള്‍ ഗാനത്തിലൂടെ രേഖപ്പെടുത്തി.
         
        എന്തൊക്കെയായാലും സ്മഡ്ജെന്ന ബെടക്ക്‌ കലാവിദ്യയെന്താണെന്ന് ഇനിയും അറിയാന്‍ സാധിച്ചില്ലന്നു പറയുന്നതില്‍ ഖേദമുണ്ട്.ക്രിസ്തുരാജിന്‍റെ ശിങ്കിടികളായ ഞങ്ങള്‍ക്കത് ഇനിയും ആ തിരുവായില്‍നിന്ന് അരുള്‍ ചെയ്യുമാറായിട്ടില്ല.'അതിനു സമയമായിട്ടില്ല’ എന്നാണ് തടിയനായ ശ്രീമാന്‍റെ മറുപടി.കുശാല്‍ !...ഞാന്‍ എപ്പോഴോ പറഞ്ഞത് പോലെ വടിവാള്,പേനാക്കത്തി,ഇടിവള,ഇടിക്കട്ട,കഠാരി,തോക്ക്.......മുതലായവ പോലെ ഒരു ഘോരവസ്തുവാകാനാണ് സാധ്യത.പക്ഷെ......ഒരു സംശയം ഇനിയും ബാക്കി........'അത് നമ്മില്‍ പ്രയോഗിച്ചാല്‍ നാം ക്ഷണാല്‍ ഭാസ്മമാകുമോ?'........കടവുള്‍ രക്ഷിക്കട്ടെ!!................................
     ‘കുണ്ടാമണ്ടി കിനാരോധികളെ വധിക്കുക!!’
        ഏവര്‍ക്കും മംഗളം നേരുന്നു.
                                                                   വന്ദനങ്ങള്‍!,!


      
15 comments:

 1. കൊള്ളാം കേട്ടോ

  'ഹൂ യെ തരാരാ.......താരാ...രാരാ
  ലാ ലാ ഭു..ഭൂ..ഭൂ....
  ഗും...ഗും........ബുര്‍ര്‍.....ബുര്‍ര്‍!!'


  ആശംസകള്‍

  ReplyDelete
  Replies
  1. ഹാ ഹാ ഹാ.......കലക്കി!

   Delete
 2. അല്ല സത്യമയും ഈ കിന്നരോധികളെ കൊല്ലണോ

  ReplyDelete
  Replies
  1. വേണം....വേണം....വേണം....അത് തന്നെ വേണം

   Delete
 3. This comment has been removed by the author.

  ReplyDelete
 4. സുന്ദരമായ വരികള്‍ ...അക്ഷരങ്ങള്‍ കൊണ്ടുള്ള അമ്മാനമാട്ടം...ഇനിയും ഉണ്ടാകുമോ ഈ ആട്ടം ..മലയാള ഭാഷ ധന്യമായ്‌..
  എം ടി

  ReplyDelete
  Replies
  1. 'ഹെന്‍റെ പൊന്നു സാറെ............ഇത്രയും കഠോരമായ വാക്കുകള്‍ പറഞ്ഞു എന്നെ പുകഴ്ത്തല്ലേ!!!!എന്നെക്കൊണ്ട് ഞാന്‍ തോറ്റു!!!എന്നെ സമ്മതിക്കണ്ടേ??!!'

   Delete
 5. ഹേ കിറുക്കന്‍സ്

  പോസ്റ്റുന്നത് തുടരുക

  ഇട്ടതും ഇട്ടുകൊണ്ടിരിക്കുന്നതും ഇടാന്പോവുന്നതും ആയ പോസ്റ്റുകള്‍ നന്നായിവരട്ടെ

  എല്ലാ വിധ ആശംസകളും

  ReplyDelete
 6. Super,eniyum postugal eduka.ente ashamsakal

  ReplyDelete
 7. എല്ലാ വിധ ആശംസകളും......
  http://perincheeri.blogspot.com/

  ReplyDelete
 8. super shishya
  ashante ella vida ashamsukalum

  ReplyDelete
  Replies
  1. 'ആശാനേ!......അനുഗ്രഹിക്കുവിന്‍!!!!!!!!!!!111!

   Delete
 9. എന്തോന്നഡേയ് ഇതൊക്കെ!
  റിനി പറഞ്ഞത് തന്നെ.
  ആശംസകള്‍ !

  ReplyDelete
  Replies
  1. കണ്ണൂരാന്‍ ചേട്ടോയ്!!!.....ഇതിലെയൊക്കെ ഇനിയും വല്ലപ്പോഴും കേറണെ!..കമന്റിനു നന്ദി.

   Delete