Thursday, November 15, 2012

മലയാളം സാറും പരിശുദ്ധമായ ചാണകവും


   'മലയാളം സാറും പരിശുദ്ധമായ ചാണകവും' അഥവാ 'മണകുണാഞ്ചനായ ഞാന്‍' എന്ന കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.
           ഈ കഥയില്‍ ചാണകം ചെറിയ തോതില്‍ ഒരു വില്ലന്‍ വേഷം ചെയ്യുന്നുണ്ട്.ചെറുതാണെങ്കിലും അത് വളരെ പവറുള്ളതാണെന്ന് ഓര്‍ക്കുക.വേണമെങ്കില്‍ നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക്,ഈ ചാണകം എന്ന സുന്ദരസുരഭിലമായ പ്രതിഭാസത്തെ 'ഡങ്ക് കേക്ക്' എന്ന് വിശേഷിപ്പിക്കാം.ഇങ്ങനെ ചെയ്യുന്നതില്‍ ഈ പാവപ്പെട്ട ബ്ലോഗര്‍ക്ക് ചുമ്മാ സന്തോഷമേയുള്ളൂ.നമ്മള്‍ പുരോഗമനസാഹിത്യത്തിന്‍റെ ആള്‍ക്കാരാണല്ലോ?പുരോഗമനവാദികള്‍!!!.,.
           പിന്നെ ഇതിലെ ലൊട്ടുലൊടുക്ക് കഥാപാത്രങ്ങളാണ് ബുദ്ധിരാക്ഷസനായ മലയാളം സാര്‍, തരുണീമണിയെന്നു സ്വയം വിശ്വസിക്കുന്ന ഒരു മുട്ടാളത്തിപ്പെണ്ണ്,അവര്‍ നേതൃത്വം കൊടുക്കുന്ന ഒരു പറ്റം പെണ്ണുങ്ങള്‍,മണകുണാഞ്ചനായ ഞാന്‍ പിന്നെ സമരവീരന്മാരായ കുറെ കുട്ടികളും.
                                                                                  

Thursday, October 18, 2012

കിനാരോധികള്‍

     
   'കിനാരോധികളും കിനാരോധികളുടെ കിനാരോധിയും മഹോന്നതന്മാരായി വിലസുന്നുണ്ട്;യാതൊരുവിധ അല്ലലുകളുമില്ലാതെ.ഇപ്പ്രകാരമുള്ള കുണ്ടാമാണ്ടികളായ കിതവന്മാരെ ഒന്നടങ്കം സ്മഡ്ജു ചെയ്തു ഭസ്മമാക്കി കാറ്റില്‍ പറത്തിയേക്കുക!!!!'.........ഇതാകുന്നു ആവേശബഹുലത നിറഞ്ഞ 'കിനാരോധി'ക്കഥയുടെ ആയതിനെക്കാളും ആവേശബഹുലത ശകലം കുറഞ്ഞ ഗുണപാഠം.'പക്ഷെ ആരാണ് കിനാരോധി?' എന്നതല്ലേ നിങ്ങളുടെ വലിയ സംശയം.ഞാനതു സഹൃദയം പറയാം.കിനാരോധികളുടെ അനേകം കുണ്ടാമാണ്ടിത്തരങ്ങള്‍ക്ക് ഒരുപാട് തവണ ഈ കോക്കിറിചരിത്രം സാക്ഷിയാവുന്നുണ്ട്. അവരെ സ്മഡ്ജു ചെയ്തു ഭസ്മമാക്കണമെന്ന് പറഞ്ഞില്ലേ?സ്മഡ്ജെന്ന ബെടക്ക് കലാവിദ്യയെന്താണെന്നും എള്ളോളം ക്ഷമയോടുകൂടി തന്നെ രേഖപ്പെടുത്താം.സദയം ശ്രവിക്കുക!
                     ....   കുണ്ടാമണ്ടി കിനാരോധന്മാര്‍ അടിവാടും പരിസരപ്രദേശങ്ങളിലുമായി ഉപദ്രവവും വിപ്ലവവും സൃഷ്ട്ടിച്ചു വന്‍കോളിളക്കമുണ്ടാക്കി വിഹരിച്ചുകൊണ്ടിരിക്കുന്ന കാലം.(കിനാരോധിച്ചികളും ബേജാറുകള്‍ ഒട്ടുവളരെ ഇല്ലാതെ,ന്യായമായ തോതില്‍ കൂതറവിപ്ലവങ്ങള്‍ രംഗത്തിറക്കുന്ന കാര്യം എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ അല്ലെ?)..